കവിതയുടെ കൂട്ടുകാരി
പാതി തീരാത്ത വീടിന്റെ
പാളിയിൽ നീകണ്ട ജീവിതമേറെ....
മെല്ലെ തുറന്നൊരാ ജാലകപാളിയിൽ
ഓർമകൾമകൾ അതിലേറെ
നീറുമാം നിമിഷങ്ങൾ
എല്ലാം മറന്ന് നീ കവിതയ്ക്ക് കൂട്ടായ്
ഒരുപിടി ഓര്മചെപ്പുകൾ തന്നു..
ഇനിയും എഴുതാത്ത വരികൾക്ക് മുൻപിൽ
നീ യാത്ര ചോദിക്കാതെ പോയി
വരികളറിയാത്ത ജീവിതങ്ങൾക്കൊന്നും
നിന്നെ അറിയുവാൻ ആയില്ല്യ
നിന്റെ കവിതയറിയുവാനായില്ല്യ
എഴുതാത്ത വരികൾക്ക് മുൻപിൽ
നിന്നും ഞങ്ങൾ നേരുന്നു പുഷ്പചക്രം
ഒരു പിടി നഷ്ടബോധത്തിന്ടെ പുഷപചക്രം.....
ജിനേഷ് പനമണ്ണ
(നന്ദന എന്ന കൊച്ചു പെൺകുട്ടി..
കവിതകൾ ഏറെ ഇഷ്ടപെട്ട എഴുതിയിരുന്ന നന്ദന..അവളുടെ അവസാനവും ഒരു കവിത കാരണം ആയിരുന്നു എന്നത് ഏറെ ദുഖിപ്പിക്കുന്നു..ഇനിയും എഴുതാൻ കഴിയാതെ പോയ കവിതകൾക്ക് , ഇനിയും എഴുതി തീരാത്ത ആ വരികൾക്ക് ഒരു പക്ഷെ മികച്ച ഒരു പിടി സംഭവനകൾ നൽകിയേനെ.. ആദരാഞ്ജലികൾ)