Thursday, 28 July 2016

നിഴൽരൂപം

നിഴൽരൂപം

എന്നിൽ ഒട്ടിനിൽക്കും
എൻ നിഴൽരൂപമേ......
എന്റെ സ്വപ്നവും ദുഖവും
മൂകമായ് കാണുമെൻ പ്രതിരൂപമേ.....

ഒരു പാദത്താൽ നടന്നു നീങ്ങുമ്പോഴും
ഞാൻ അറിഞ്ഞീലയോ നിന്നെ...
എന്തേ നിൻ സാമിപ്യം 
എനിക്കദൃശ്യമായ് ഇത്രനാൾ

ഞാൻ നടക്കുമ്പോൾ 
എനിക്കായ് നടന്നു നീ
തിരിയുമ്പോൾ ഒരന്യനായ്
മാറി നീ അറിയാതെ

ഇരുളിനെ ഭയമെന്നു കരുതി 
ഞാൻ, നീ ഓടി ഒളിക്കുമ്പോൾ
എനിക്ക് ഭയക്കാതെ 
നീ എന്നിൽ അലിഞ്ഞതല്ലേ...?

വെളിച്ചത്തെ നേരിട്ടു 
നീ ധൈര്യമായി ഞാൻ  
അറിഞ്ഞില്ല്യ എന്റെ ഭയത്തെ 
നീ മറച്ചതല്ലേ അകന്നുനിന്ന്

ഈ രൂപം എന്റെ പ്രതിരൂപം
ഇനി എനിക്കന്യമാകില്ല്യ
ഞാൻ അറിയുന്നു നിന്റെ 
സാമിപ്യം മൂകമാം സഞ്ചാരം

ഞാൻ നിനക്കിന്നൊരു
വഴികാട്ടി നീയെനിക്കെന്നും 
വഴിവിളക്കും ഒരിക്കലും
പിരിയാത്ത കൂട്ടല്ലോ നമ്മൾ


ജിനേഷ് പനമണ്ണ

Wednesday, 27 July 2016

പൊൻപ്രഭ

പൊൻപ്രഭ

കത്തി നിൽക്കുന്ന പൊൻപ്രഭ വെളിച്ചമേ 
എങ്ങോ മായുവാൻ തിടുക്കമാണോ
എന്തേ നീ എന്നിൽ നിന്നകന്നിരിപ്പൂ
ഒന്നുമേ പറയാതെ മറഞ്ഞിരിപ്പൂ..

നിൻ പ്രഭതൻ നറുമണം നുണഞ്ഞതേറെ
വറ്റാതെ തളരാതെ ലഭിച്ചതേറെ
ഇനിയും എനിക്ക് ലഭിക്കുവാനേരെ

നിലാവിന്റെ കുളിർ പോലെ
പൊഴിയുന്ന വിരൽത്തുമ്പിൻ
കുഞ്ഞു കൈകളിൽ നിൻ  
സൗഹൃദം ഞാൻ കൊത്തിപ്പൂ

അമ്മതൻ വാത്സല്യ 
താരാട്ടുപാട്ടു പോലൊഴുകുന്ന 
അമൃതിന്റെ മാധുര്യം നീ 
എനിക്കായ് തരൂ..

കുസൃതികുടുക്കയായ് നീ 
മാറും ക്ഷണികമാം 
നിമിഷങ്ങൾ കൊതിയോടെ 
ഓർക്കുന്നു നിൻ ഭാവമാറ്റം..

വഴികാട്ടും ദീപമായ് 
മാറും നേരത്തും 
നിൻ കണ്ണിൽ കാണുന്നു
സ്നേഹവും കരുതലും..

എല്ലാം മറന്നൊരു പുതിയൊരു
ജ്വാലയായ് പൂർണ പ്രഭയാൽ
ജ്വലിക്കുവാൻ ആകുമോ..?


ജിനേഷ് പനമണ്ണ

ചിത്രശലഭവും അപ്പൂപ്പൻതാടിയും

ചിത്രശലഭവും അപ്പൂപ്പൻതാടിയും

ഭൂമിയിലെ മനോഹരമായ 
കാഴ്ചകളിലൊന്നാണ് ചിത്രശലഭങ്ങൾ.....
അവളുടെ ഭംഗിയുള്ള 
കുഞ്ഞു ചിറകിനുള്ളിൽ 
വർണങ്ങളുടെ വസന്തം 
തന്നെ കാണാം നമുക്ക്.

തൂവെള്ള താടികണക്കെ
നേർത്ത രോമങ്ങളാൽ അപ്പൂപ്പൻതാടി......
ഒഴുകിയെത്തുന്ന കുഞ്ഞു
ഓർമതൻ ചെപ്പിലൊളുപ്പിച്ച 
അവന്റെ ഉടലിൽ 
പൂത്തിരിയുടെ പ്രഭകാണാം

അപ്പൂപ്പൻതാടിയും ചിത്രശലഭവും 
തമ്മിൽ ആർക്കും അറിയാത്ത
ആരും അറിയാതെ 
പോയൊരു ബന്ധമുണ്ട്..

ചിത്രശലഭങ്ങൾ ചിറകടിച്ചു 
കൊണ്ടേ ഇരിക്കും
അവനെ തേടിയുള്ള 
യാത്രകളിലെ വിശ്രമ 
വേളയിലെ ദാഹമകറ്റലാണ്
അവയുടെ തേൻ നുകരൽ

അപ്പൂപ്പൻതാടികൾ 
പറന്നുകൊണ്ടേയിരിക്കും
അവളെ തേടിയുള്ള 
യാത്രയിൽ വഴി
ചോദിക്കുവാനാണ് അവൻ 
നമ്മുക്ക് അരികിലെത്തുന്നത്

ഓരോ ചിത്രശലഭവും 
അപ്പൂപ്പൻ താടിയും 
കണ്ടു മുട്ടുന്നത് വരും 
ജന്മങ്ങളിൽ ഒരുമിക്കുവാനാണ് 
ഒരേ വയറ്റിൽ ജന്മമെടുക്കാൻ
ഓരോരോ ചിത്രശലഭവും 
അപ്പൂപ്പൻ താടിയും പരസ്പരം 
തിരഞ്ഞു കൊണ്ടിരിക്കും
സാഹോദര്യത്തിന്റെ 
മാധുര്യം നുണയാൻ...


ജിനേഷ് പനമണ്ണ

ചിത്രശലഭം

ചിത്രശലഭം

എന്നിലൊളുപ്പിച്ച സ്നേഹത്തിൻ 
പൊൻ കിരണമായ് നീ..
ജേഷ്ഠത്തിയായ് അനുജത്തി
യായ് അമ്മയായ് മകളായൊരു 
കുഞ്ഞു ചിത്രശലഭമായ്
എന്നെ തേടി നീ അലയുമ്പോൾ 
നിന്റെ യുള്ളിലെ നഷ്ടബോധത്തിൻ 
കുഞ്ഞു കണികയായ് മാറുവാൻ
എനിക്കാകുമോ....?


ജിനേഷ് പനമണ്ണ

നഷ്ടചുംബനങ്ങൾ

നഷ്ട ചുംബനങ്ങൾ

കിട്ടാത്ത ചുംബനങ്ങൾക്ക് 
കിട്ടിയ ചുംബനങ്ങളെക്കാൾ മാധുര്യം ഉണ്ട്
അത് ഒരു പക്ഷെ നിർവചിക്കാൻ 
കഴിയാത്ത സ്നേഹത്തിൽ ചാലിച്ച 
കരുതലിന്റെ സ്പർശമാവാം
മുഴുവൻ സ്നേഹവും 
ഒരു ചുംബനത്തിൽ ഒതുക്കി
കളയുന്നതിന്റെ നഷ്ടബോധം
ആകാം എന്നാലും ലഭിക്കാതെ
പോയ ആ ചുംബനങ്ങാളാണ്
നാളെയുടെ പ്രതീക്ഷകൾ..


ജിനേഷ് പനമണ്ണ

അഗ്നിപർവതം

അഗ്നിപർവതം

പൊട്ടിയൊലിച്ചു വരുന്ന 
ചുവന്ന ചുടുചാരം
എല്ലാം കാർന്നു തിന്നു 
കൊണ്ടൊരു തീജ്വാല 
കുത്തിയൊലിച്ചു വരുന്നത്
അതിന്റ കണ്ണുനീരാണ്
ഏറെ അടക്കിപ്പിടിച്ച 
വേദനയുടെ ഒരംശം
അവയാണ്
അഗ്നിപർവതങ്ങൾ...!

അവളുടെ വേദനകൾക്കും
ആ ചാരത്തിന്റെ മാരക
സ്ഫോടക ശക്തിയുണ്ട്
അവളുടെ കണ്ണിൽനിന്നും
ഒഴുകുന്ന തുള്ളികൾക്ക്‌
ഒരുപാട് യാതനകളുടെ
കഥ പറയുവാനുണ്ട്
ആരാലും സങ്കൽപ്പിക്കാൻ 
കഴിയാത്ത കഥകൾ
ആർക്കും അനുഭവിക്കേണ്ടി 
വന്നിട്ടില്യാത്ത കഥകൾ
അത് ആ ചാരത്തിന്റെ
ചൂടിനെക്കാൾ തീഷ്ണമാണ്
അതെ അവളും ഒരു 
അഗ്നിപർവതമായിരുന്നു
സ്വയം ഉരുക്കിത്തീരുന്ന 
അഗ്നിപർവതം..!


ജിനേഷ് പനമണ്ണ

റാന്തൽവിളക്ക്

റാന്തൽ വിളക്ക്

അങ്ങകലെ ഒരു വീട്ടിൽ 
ഒരു വിളക്കുണ്ടായിരുന്നു
പൊടി പിടിച്ച മാറാല ചിന്തിയ 
പഴഞ്ചൻ റാന്തൽ വിളക്ക്
ആരും ഗൗനിക്കാതെ
കരിയും മഴയും ഏറ്റ 
ഒരു പാവം വിളക്ക്

എന്നാലും ഇരുട്ടായാൽ 
എല്ലാവര്ക്കും വേണം 
എന്തിനും കൂടിയേ തീരു 
അതിന്റെ വെളിച്ചത്തെ 
ഏഴരവെളുപ്പിനും വിടാതെ 
തുടരുന്ന ആ പ്രകാശത്തെ..
ആ വെളിച്ചത്തിൽ വഴി 
തെറ്റാതെ സഞ്ചരിച്ച്
നന്ദിയോടെ സ്മരിക്കുന്ന 
യാത്രക്കാരനവതി..

കാറ്റത്തും മഴയത്തും പ്രകാശം
വിതറി സഹായിച്ച വിളക്ക്
അതിനറയാം ആ വെളിച്ചമേ 
വേണ്ടൂ എല്ലാവര്ക്കും
തന്നിൽ പറ്റിയ കരി ഒന്ന് 
തുടക്കുവാനോ പൊടി 
തട്ടാനോ ആരും വരില്ല്യ
എന്നാലും അത് പ്രകാശിക്കും
മറ്റുകവർക്ക് വഴികാട്ടുവാനായി
ആ പ്രകാശത്തിന്റെ ജ്വാല 
അനുഭവിച്ചവനാണീ ഞാനും


ജിനേഷ് പനമണ്ണ

മനുഷ്യനാവുക

മനുഷ്യനാവുക..

ഡോക്ടർ ആകാം എഞ്ചിനീയർ
ആകാം കലക്ടറും പോലീസും
ടീച്ചറും കച്ചവടക്കാരനും 
പലിശക്കാരനും ആകാം
തെണ്ടിയെന്നും തോട്ടിയെന്നും 
പറഞ്ഞു അവഗണിക്കപ്പെടുന്ന
വർഗ്ഗവും ആവാം
തന്ത്രവും കുതന്ത്രവും 
ഉണ്ടെങ്കിൽ രാഷ്ട്രീയക്കാരനും ആകാം..
ഇത്രയൊക്കെ ആയിട്ടും
ഒരു നല്ല മനുഷ്യനാകാൻ എന്ത് ചെയ്യണം..?


ജിനേഷ് പനമണ്ണ

നിനക്കായ്

നിനക്കായ്..

ഒരു മയിൽപീലി ഞാൻ കരുതിവെക്കാം
എന്റെ ഹൃദയത്തിനാലൊരു കത്തെഴുതാൻ..
ഒരു ദളം ഞാൻ നിനക്കായ് തരാം 
നിന്റെ ഹൃദയം കവർന്നൊരു മാല ചാർത്താൻ..

ഒരിയ്ക്കലും തീരത്തൊരാ പാട്ടിന്റെ വരിപോലെ
ഒഴുകുന്ന നാദമായ് നീ വന്നെകിൽ
പഴയൊരു ഓർമതൻ ശ്രുതി മീട്ടുമെങ്കിൽ
കേൾക്കാത്ത നാദത്തിൻ കുളിരേകുവാൻ
കാണാതെ പോകാതെ ഞാൻ വന്നേനേ..

നിന്നെക്കുറിച്ചുള്ള ഓർമതൻ തോണിയിൽ
ഒറ്റയ്ക്ക് തുഴഞ്ഞു ഞാൻ കരയെത്താതെ
ചുറ്റിനും മൂകമായ് ഇരുളിന്റെ ശ്വാസത്തെ 
ഭയത്തോടെ നോക്കുന്ന ഞാൻ നിനക്കായ്
കരുതിവെച്ചൊരാ മഷിതണ്ട് ബാക്കിയായി..

നിനക്കായ് ഞാൻ നെയ്ത സ്വപ്നങ്ങൾ വിട്ട് നീ 
മറ്റൊരു തീരത്തേക്ക് പോയി മറഞ്ഞു
തുഴഞ്ഞെത്താത്ത തീരത്തു നിന്നെയും തേടി 
ഒറ്റക്കൊരാ തോണിയിൽ ഞാൻ ഇരിപ്പൂ
നിനക്കായ് കരുതിയ മഷിതണ്ട് മായി..


ജിനേഷ് പനമണ്ണ

Tuesday, 26 July 2016

കറുപ്പും വെളുപ്പും

കറുപ്പും വെളുപ്പും

കറുപ്പും വെളുപ്പും 
രണ്ടു നിറങ്ങൾ..
രണ്ടു പ്രതീകങ്ങൾ..

ശാന്തിയുടെ അശാന്തിയുടെ
നന്മയുടെ തിന്മയുടെ
ഹിംസയുടെ അഹിംസയുടെ

കറുത്തവൻ അടിമ
പുലയൻ കാട്ടാളൻ
വെളുത്തവൻ യജമാനൻ
തമ്പുരാൻ അധികാരി

നിറത്തിന്റെ രാഷ്ട്രീയം
ഇവിടെ തുടങ്ങുന്നു
ഈ നിറങ്ങളിൽ

പുലയൻ പണിയെടുക്കുന്ന
കറുത്തമണ്ണിൽ നിന്നും കിട്ടുന്ന
വെളുത്ത ചോറ് യജമാനൻ
ഉണ്ണുന്നു സമൃദ്ധമായി..

പുലയന്റെ കുടിലിനെ 
ചെറ്റകുടിലെന്ന് വിളിച്ചു
അവനെ ചെറ്റ എന്നും
പുലയന്റെ മകൻ അവനു
പുലയാടിമകനായി

തെറിയുടെ രാഷ്ട്രീയവും
ഇവിടെ തുടങ്ങുന്നു
ഈ നിറങ്ങളിൽ

കറുപ്പ് എന്നും ദുഃഖസൂചകം
അസത്യത്തിന്റെ പ്രതീകം
ബ്ലാക്ക്മണി ബ്ലാക്ക്മാർക്ക്
ബ്ലാക്‌ഗോൾഡ് ബ്ലാക്ക്ഫയൽ

വെളുപ്പ് എന്നും സന്തോഷം
വെള്ളക്കൊടി വെള്ളപ്രാവ്
വെള്ളകുതിര വെള്ളകല്ല്

എന്ന് അവസാനിക്കുന്നുവോ
ഈ നിറത്തിന്റെ രാഷ്ട്രീയം
അന്ന് അവസാനിക്കും
ഈ തെറിയുടെ രാഷ്ട്രീയം
ജാതീവ്യവസ്ഥയുടെ കള്ളക്കളി


ജിനേഷ് പനമണ്ണ

ഭയം

ഭയം

കരിയെ പേടിക്കാത്ത 
കരിമരുന്നിനെ പേടിക്കാത്ത
ചിലബണിഞ്ഞു ഉറഞ്ഞുതുള്ളി 
വാളേന്തി ചോര തുപ്പുന്ന
മനുഷ്യനെ പേടിക്കാത്ത
അലഞ്ഞുതിരിയുന്ന തെരുവ്
നായ്ക്കളെ പേടിക്കാത്ത
ഇടിയുംപേമാരിയുംകൊടും
കാറ്റും ഭയാകാത്ത സൃഷ്ടാവ് 
സകല ചരാചരങ്ങൾക്കും
അധിപൻ അധിക്കായൻ
എന്തേ പെണ്ണിന്റെ ചോരയെ
ഇത്രയും ഭയക്കുന്നു....?


ജിനേഷ് പനമണ്ണ

ക്വട്ടേഷൻ

ക്വട്ടേഷൻ

ശത്രുവിനെ ഇല്യാതാക്കണം
ക്വട്ടേഷൻ കൊടുത്താലോ..?
ആട് ആന്റണിയെ സമീപിച്ചു
ഫോട്ടോ കൊടുത്താൽ റെഡി
കൈ എടുക്കാൻ ആറായിരം..
കാലിനാണെകിൽ അയ്യായിരം..
ഡിസ്‌കൗണ്ട് ഉണ്ടോ..? ഉണ്ട്
രണ്ടിനും കൂടി പതിനായിരം 
കൊന്നാലോ.?ഇരുപതിനായിരം 
പിടിച്ചാൽ കുറ്റം ഏൽക്കണം
വേണ്ട വേണ്ട വേറെ നോക്കാം..
റിപ്പർക്കും റാവുത്തർക്കും 
സേട്ടിനും എല്ലാം ഇതേ റേറ്റ് ..
പക്ഷെ പിടിക്കപെട്ടാൽ കുറ്റം 
ഏൽക്കണം എന്ത് ചെയ്യും..

അവസാനം അമ്പലത്തിൽ
ഒരു ശത്രുസംഹാര പൂജഅങ്ങ് 
കഴിച്ചു..ലാഭകരം അൻപതുരൂപ
പിടിക്കുമോ എന്ന പേടി വേണ്ട..
ഇതിലും നന്നായി ക്വട്ടേഷൻ 
ഏൽക്കുന്ന ആളാരാ ...?


ജിനേഷ് പനമണ്ണ

മതം

മതം

മാറ്റമില്യാത്തത് മാറ്റത്തിനാണെകിൽ
മാറുന്നതൊന്നാണ് മതം..

പ്രസവിച്ചു വീണ കുഞ്ഞിനെ 
വാങ്ങുന്ന കൈയൊന്നു 
മാറിയാൽ മാറുന്ന മതം..

സ്കൂളിൽ ചേർക്കുമ്പോൾ
അച്ഛന്റെ നാക്കൊന്നു 
പിഴച്ചാൽ മാറുന്ന മതം..

തിരിച്ചറിവിന്റെ പ്രായം 
എത്തുമ്പോൾ ഇഷ്ടമുള്ളത് 
തിരഞ്ഞെടുത്തു മാറുന്ന മതം..

തൊപ്പി ഇട്ടാൽ നബിയായ്
കാവി ഉടുത്താൽ രാമനായ്
കൊന്ത ഇട്ടാൽ യേശുവായ് 
അങ്ങനെ ചില ചില 
ബിംബങ്ങളാൽ മാറുന്ന മതം..

മാറുന്ന മതത്തിനു വേണ്ടി
മാറ്റം ഇല്യാത്ത മനുഷ്യൻ 
പടവെട്ടുന്നു മുറിവേൽകുന്നു..
രക്തം കണ്ടു ഭയക്കുന്നു
ഒരേ നിറം ഒരേ വികാരം..

എന്നാലും അവൻ പടവെട്ടും
തന്റെ മതത്തിനായി മത ധർമത്തിനായി..
മതം മാറിയിട്ടും 
മനുഷ്യനെന്തേ മാറാത്തേ..?


ജിനേഷ് പനമണ്ണ

എന്റെ പ്രണയം

എന്റെ പ്രണയം

നിൻ മിഴിയിണകളിൽ ഒരു 
കണ്ണീർതുള്ളി യായെങ്കിലും
ഞാൻ വന്നിരുന്നെങ്കിൽ 
നീയെന്നേ അറിഞ്ഞിരുന്നേനെ 
എന്റെ പ്രണയം ഞാൻ പറഞ്ഞിരുന്നെനെ..

നിൻ മുടിയിഴകളിൽ ഒരു
കുഞ്ഞു തുളസിക്കതിരായി 
ഞാൻ നിന്നിരുന്നെകിൽ
എന്റെ വിരഹം നീ അറിഞ്ഞിരുന്നേനെ 
എനിക്കായ് കാത്തിരുന്നേനെ..

ചന്ദന പൊട്ടിനാൽ തീർത്ത 
നിൻ തിരുനെറ്റിയിൽ 

നീ ഇട്ടകുങ്കുമപോട്ടുപോൽ വട്ടമിട്ട
നിൻ മുഖം..എത്രകണ്ടാലും
മായാത്ത നിൻ മുഖം..

ഇളംങ്കാറ്റിൽ ഒഴുകുന്ന തോണി
പോലെ മഷി കൊണ്ട് അവൾ
തീർത്ത വരയിൽ നിന്റെ
കണ്ണുകൾ..ആരുകണ്ടാലും
കൊതിക്കുന്ന കണ്ണുകൾ..

വിയർപ്പു തുള്ളി പൊടിഞ്ഞ 
നിൻ പൊടിരോമകൾക്കുകീഴ്
പുഞ്ചിരി തൂകുന്ന മനോഹര 
അധരങ്ങൾ.. മനം നിറക്കുന്ന
നിന്റെ അധരങ്ങൾ..

കുപ്പിവളപോൽ കിലുങ്ങി 
കൊഞ്ചുന്നൊരാ പഞ്ചാര 
പളുങ്ക് നിറച്ചൊരു നിൻചെറു 
പുഞ്ചിരി..ആർക്കും സന്തോഷം
തരും ആ പുഞ്ചിരി..

മുദ്രകളൊപ്പും നിൻ കൈ 
വിരലുകൾ ചിലങ്കയാണിഞ്ഞു 
നിൻ കാൽ പാദങ്ങൾ വശ്യ 
മനോഹര നടനം..ആരും
ആനന്ദിക്കും ആ നടനം..

അറിയുന്നു ദേവീ ഞാൻ 
എന്റെ പ്രണയം..
വിരഹ വിഷാദമാം പ്രണയം..

ഓർക്കുന്നു ഞാൻ എപ്പോഴും
നിന്റെ വിരഹം..
ഓർമ്മകൾ മരിപ്പിക്കുമാം വിരഹം..

അണയാത്ത മുറിവുകൾ 
തീർത്ത വിഷാദം..
ഒരിക്കലും തീരാത്ത വിഷാദം..


ജിനേഷ് പനമണ്ണ

അമ്മ

അമ്മ

അമ്മ..പത്തു മാസത്തോളം
വാനോളം പ്രതീക്ഷകളുമായി
കാത്തിരിപ്പിന്റെ നാളുകൾ
തള്ളിനീക്കുന്നവൾ...

ഒടുവിൽ എല്ലുപൊട്ടുമാറു 
വേദനയോടെ ആദ്യമായും 
അവസാനമായും നമ്മുടെ 
കണ്ണീരിനെസന്തോഷത്തോടെ 
വരവേറ്റവൾ...

ഉള്ള സ്നേഹം അത്രയും 
മുലപ്പാലിന്റെ രൂപത്തിൽ 
നമുക്ക് തന്നു കരുത്തേകി
സ്വതന്ത്ര്യംതന്നവൾ...

സ്നേഹം മാത്രം നമുക്ക് തന്ന്
സ്നേഹിക്കാൻ പഠിപ്പിച്ചു
നമുക്ക് വഴി കാണിച്ചവർ
അത് മാത്രം ആണോ അമ്മ..?
പേറ്റുനോവ് ആണോ ആധാരം

സ്നേഹം കൊണ്ട് ലോകം 
കീഴടക്കിയ എത്രയോ 
അമ്മമാർ,മദറിനെ പോലെ..

വിദ്യ എന്ന രണ്ടക്ഷരം കൊണ്ട്
ലോകത്തെ സ്നേഹിക്കാൻ 
പഠിപ്പിച്ച മലാലയെ പോലെ..

ശത്രുവിനെ പോലുംസുഹൃത്ത് 
ആക്കുന്ന ഡയറികുറിപ്പുകൾ
എഴുതിയ ഫ്രാങ്കിനെപോലെ..

അങ്ങനെ എത്രയോ പേർ
സ്നേഹിക്കാൻ പഠിപ്പിച്ചവർ

അമ്മ സ്നേഹമാണെകിൽ 
ഇവരും നമുക്ക് അമ്മമാരല്ലേ..?

സ്നേഹത്തിലൂടെ നമുക്ക് 
വഴികാട്ടിയ നമ്മുടെ അമ്മമാർ


ജിനേഷ് പനമണ്ണ

മനുഷ്യ മൃഗം

മനുഷ്യ മൃഗം

ആരാണ് ഞാൻ ?
മനുഷ്യനോ അതോ മൃഗമോ..?

കൈകൾ കൂട്ടി അവളുടെ 
കുഞ്ഞു വായ പൊത്തുമ്പോൾ
ഞാൻ അറിഞ്ഞു എന്നിലെ
ക്രൂരനായ ആ മൃഗത്തെ..

അവളുടെ കുഞ്ഞു ഞെരുക്കം
ലഹരിയുടെ നാളം ഉണർത്തി..
പിച്ച വെക്കേണ്ട കൽപാദങ്ങൾ
അവളുടെ കുഞ്ഞു കരങ്ങൾ
ഒരു നിമിഷം എന്റെ ബാല്യ
കാലത്തേക്കു നയിച്ചു ഒപ്പം
സ്നേഹം തന്ന എന്റെ ആദ്യ 
കൂട്ടുകാരിയെ...അമ്മയെ !
വേണ്ട ആ ഓര്മകൾക്കുള്ള
സമയമല്ല ഇപ്പൊ പോകു ...

അവളുടെ തളർന്ന കൈകൾ
പാതി അടഞ്ഞ കണ്ണുകൾ..
എന്റെ മകൾക്കും ഇതേ പ്രായം
ഒരിക്കൽ പനി വന്നു അവളെ
വാരിയെടുക്കുബോൾ അവളുടെ
കൈകളും തളർന്നിരുന്നു 
കണ്ണുകൾ പാതിയടഞ്ഞിരുന്നു..

ചിന്തകൾ എന്നെ കാർന്നുതിന്നു
എന്നെ തളർത്തി, അവളുടെ 
മുഖങ്ങൾ മാറിമറയുന്നു
എനിക്ക് പരിചിതരായ ഒരു 
പിടി മുഖങ്ങൾ കണ്ണുകൾ
പാതി ചത്ത മൃഗത്തെ പോലെ
അത് നോക്കി പകച്ചു നിന്നു
ഞാൻ അറിയുന്നു എന്നിലെ
വികൃതമായ ആ രൂപത്തെ
നീചനായ ആ മൃഗത്തെ

ആ ചോദ്യം ഇന്നും വേട്ടയാടുന്നു
ഞാൻ മനുഷ്യനോ മൃഗമോ?


ജിനേഷ് പനമണ്ണ

പ്രണയം

പ്രണയം

പ്രണയം..ഫേസ്ബുക്കും 
മിസ്സ്ക്കാളും വാട്സാപ്പും
ഇല്യാത്ത കാലത്തും 
ഉള്ളൊരീ പ്രണയം...

ഷാർജഹാൻ തീർത്തൊരീ
താജ്മഹൽ പോലെ
വെട്ടിത്തിളങ്ങുന്നനശ്വര 
സത്യമാം പ്രണയം..

ലൈലയും മജ്നുവും 
ചന്ത്രിക രമണനും 
കാഞ്ചന മൊയ്തീനും
നമ്മെ പഠിപ്പിച്ച പ്രണയം..

പ്രണയം..ക്ഷുഭിതയൗവന
തറവാട്ട് മുറ്റത്തു നാമ്പുകൾ
ഉണർത്തുന്ന സുഖമുള്ള
സ്മരണകൾ പ്രണയം..

കാത്തിരിപ്പിന്റെ രുചിയും 
ചവർപ്പും മധുരവും 
ഉള്ളൊരീ നെല്ലിക്ക 
പോലല്ലോ പ്രണയം..

ഹൃദയത്തിനാൽ തീർത്ത
കത്തുകൾ കൊണ്ടൊരു
മനോഹര കവിത
പോലല്ലോ പ്രണയം..

പോയ കാലത്തിന്റെ 
കുസൃതികൾ തേങ്ങലും
എല്ലാം ഒളിപ്പിച്ച നിറവാർന്ന
നോവുകൾ പ്രണയം..

ഇന്നോ !!
ഫേസ്ബുക്കിനാൽ തീർക്കും
കപടമാം കോട്ടയിൽ
നീ തീർക്കും വാക്കല്ലോ
പ്രണയം..

ഒരു കുഞ്ഞു മിസ്സ് നാൽ
കെട്ടിപടുക്കും വൃഥാ
സ്വപ്ന മിതല്ലോ ഈ
പ്രണയം..

കവിതകൾ തീർക്കും 
കത്തുകൾ മാഞ്ഞുപോയ്
ഹായ് ബൈ മാത്രമായ്
പ്രണയം..

ബ്രേക്ക്പ്പ് എന്നൊരു 
വാക്കിനാൽ നീ നിർത്തും
മികവാർന്ന നടനമല്ലോ
പ്രണയം..


ജിനേഷ് പനമണ്ണ

സൃഷ്‌ടി

സൃഷ്‌ടി

നീ സൃഷ്ടിച്ച ലോകവും
മരങ്ങളും കാട്ടരുവികളും
പനിനീരും പനിമലരും
പുല്ലും പുൽകൊടിയും
കാറ്റും മഴയും മഞ്ഞും
കുളിരും നിലാവും തണലും
മണലും മണ്ണും മരുപച്ചയും
മൃഗങ്ങളും പക്ഷികളും
ഒടുവിൽ നിന്നെ സൃഷ്ട്ടിച്ച 
മനുഷ്യരും..
എത്ര വിചിത്രമായ സൃഷ്ടി..


ജിനേഷ് പനമണ്ണ

കാത്തിരിപ്പ്

കാത്തിരിപ്പ്

ഒരു നോക്ക് കാണുവാൻ ഞാൻ കാത്തിരിപ്പൂ..
എന്റെ സർവവും 
ഞാൻ നിനക്കായ് ത്യജിപ്പൂ..

ഒഴുകുന്ന പുഴയുടെ തീരത്തു നീയൊരു 
ഓളമായ് മറിയെക്കിൽ
തിരയുടെ തീരത്തു നീ മാഞ്ഞതെന്തേ ..?
ഞാൻ തീർത്ത വാക്കുകൾ മാച്ചതെന്തേ ..?

ഒരു ജലകണികപോൽ പെയ്യുന്ന നേരത്ത് 
നീയെന്നെ തഴുകാതെ തോർന്നതെന്തേ..?
ഞാൻ കണ്ട സ്വപ്നങ്ങൾ അറിയാതെ പോയതെന്തേ..?


ജിനേഷ് പനമണ്ണ

കൈക്കൂലി

കൈക്കൂലി

കൈക്കൂലി വാങ്ങാത്തതായി ആരുണ്ട്...?
എന്തിനും ഏതിനും കൈക്കൂലി..

ചറുപ്പത്തിൽ കടയിൽ പോകാൻ
നമ്മൾ വാങ്ങും കൈക്കൂലി..

അറിയാത്ത രഹസ്യങ്ങൾ അറിയാനും
പറയാനും വേണം കൈക്കൂലി..

അലഞ്ഞു തിരിഞ്ഞു ഒരു ജോലിക്ക്
കേറിയാൽ അവിടെയും കൈക്കൂലി..

ജാതി തെളിയിക്കാൻ മുതൽ
നാടുവിടാൻവരെ കൈക്കൂലി..

മക്കളെ പഠിപ്പിക്കാൻ സ്കൂളിൽ
ചേർക്കാൻ വേണം കൈക്കൂലി..

ബാറുകൾ കിട്ടാനും തുറക്കാനും 
പൂട്ടാനും വേണം കൈക്കൂലി..

എല്ലാം പറഞ്ഞൊന്നു ആശ്വസിക്കാൻ 
ദൈവത്തിനും വേണം കൈക്കൂലി..

കൈക്കൂലി വാങ്ങാത്തതായി ആരുണ്ട്...?

ജിനേഷ് പനമണ്ണ

രാജ്യദ്രോഹി

രാജ്യദ്രോഹി

അവർ പറഞ്ഞു അവൻ 
രാജ്യദ്രോഹി ആണെന്ന്..
അവന് മോചനം വേണമത്രേ..!

മാധ്യമ ഹിജഡകൾ അവനെ കാർന്നു തിന്നു...
രാഷ്ട്രീയ സിംഹങ്ങൾ അവനെ കൂട്ടിലടച്ചു...
കറുത്ത കാട്ടാളന്മാർ അവനെ ആക്രമിച്ചു...

അവനു വേണ്ടി ഉയർന്നു 
ഒരായിരം കൈകൾ..
തളരാത്ത പോരാട്ട വീര്യത്തിന്റെ
ഒരായിരം കൈകൾ..

ഉയർന്ന ശബ്ദങ്ങൾ 
അവരെല്ലാം രാജ്യദ്രോഹികൾ.
വെടിവെച്ചു കൊല്ലണം അവരെ.
അതാണല്ലോ ചരിത്രവും..

അതെ അവൻ പറഞ്ഞു
ഞങ്ങൾക്ക് മോചനം വേണം
വർഗീയവാദികളിൽ നിന്നും..
കലാപകരികളിൽ നിന്നും..
ജാതി വ്യവസ്ഥയിൽ നിന്നും..
ഫ്യൂഡലിസത്തിൽ നിന്നും 
ഞങ്ങൾക്ക് മോചനം വേണം..

രാജ്യസ്നേഹത്തിന്റെ മൊത്തകച്ചവടക്കാരെ...
ഇതാണ് നിങ്ങളുടെ രാജ്യസ്നേഹം എങ്കിൽ...
ഞങ്ങളും അത് ഏറ്റു വിളിക്കുന്നു...
അഭിമാനത്തോടെ പറയുന്നു..
ഞങ്ങളും രാജ്യദ്രോഹികളാണെന്ന്...


ജിനേഷ് പനമണ്ണ

നഷ്ട നൊമ്പരം

നഷ്ടനൊമ്പരം

ഉണ്ട് എനിക്കുണ്ട് ഒരുപാട്
കൊതിയുള്ള നൊമ്പരങ്ങൾ..
കൂടെകളിക്കുവാൻ കൂട്ടിപിടിക്കുവാൻ
നിൻ കുഞ്ഞുകരങ്ങളെവിടെ.?
മാങ്ങ പറിക്കുവാൻ മണ്ണപ്പം
ചുടുവാൻ നീയെന്തേ വന്നിടാഞ്ഞേ.?
ഉത്സവം കാണുവാൻ കണ്മഷി
വാങ്ങുവാൻ നീയെന്തേ ചൊല്ലിടാഞ്ഞേ.?

നിനക്ക് താങ്ങായ് തലോടലായ്
ദിനരാത്രങ്ങൾ നീങ്ങിടുന്നു..

പിരിയുന്ന നേരത്തു കെട്ടിപിടിച്ചൊരാ
കുഞ്ഞുമുത്തം ഞാൻ കരുതിടുന്നു..
അന്നോളം കാണാത്ത സ്നേഹവും
കരുതലും കണ്ണിൽ ഞാൻ കണ്ടിടുന്നു..

പിന്നീട് നീയെത്തും നേരത്തും
ഗൗരവത്തോടെ തിരക്കവേ ഞാൻ..
വാത്സല്യം തുളുമ്പും നിറകൺകളാൽ
വരിപ്പുണർന്നു ഞാൻ തഴുകിടുന്നു..

എനിക്കില്യയോ അന്യമാം 
ഈ സുന്ദര നിമിഷങ്ങൾ 
ഓർക്കുന്നു കൊതിയോടെ
ഈ നഷ്ടനൊമ്പരത്തെ..


ജിനേഷ് പനമണ്ണ

കളിതോഴി

കളിതോഴി

ഓർമകളുടെ ഇടവഴിയിൽ
ഒരു പിടി മണമുള്ള പൂക്കൾ..
ബാല്യത്തിന്റെ കുസൃതികളോ
അതോ അവളുടെ കൂട്ടോ..?
കൊറിച്ചെടുത്ത കടലകൾ
അതിലുമതികം ഇണക്കങ്ങൾ
പിണക്കങ്ങൾ പരിഭവങ്ങൾ
ഇന്നലെ കഴിഞ്ഞപോൽ..

വരതീർക്കും ചിത്രങ്ങൾക്ക് 
നീ നിറങ്ങൾ പകരുമ്പോൾ 
എന്റെ രചനകളിലെ 
നിറങ്ങളാണ് നീ തോഴി..

ഒപ്പം നടന്നും ഓടിക്കളിച്ചും
പങ്കിട്ടെടുത്തും പങ്കാളിയായ്
വിട്ടുകൊടുത്തും തട്ടിയെടുത്തും
പ്രിയപ്പെട്ടവളായി നീ തോഴി

ഒരു കുഞ്ഞ് കല്ല്‌ കൊണ്ട്
ഞാൻ തീർത്ത വേദന
നിന്നിലിനിയും ഉറങ്ങാതിരിപ്പു?
എനിക്കറിയില്ല എൻതോഴി..

ഇടക്കുള്ള വിരഹങ്ങൾ 
നിശബ്ദത മൗനവും
സൗഹൃദ മഴയുടെ
ഇടിനാദമായ് മാറവേ
ഇണങ്ങിയും പിണങ്ങിയും
നാം തീർത്ത ഓർമകൾ
ഞാൻ അലിയും വരെ
എന്നിലുണ്ടാകുമോ ?


ജിനേഷ് പനമണ്ണ

ഇഷ്ടം

ഇഷ്ടം

ഓർമ്മിക്കാൻ എനിക്കുമുണ്ടേറെ ഇഷ്ട്ടം
ഓർമ്മകൾ വറ്റാതോരെന്റെ ഇഷ്ട്ടം
രാഗങ്ങൾ മീട്ടുന്ന തന്ത്രികൾ പോൽ
അറിയാതെ ഒഴുകുന്ന ഓളങ്ങൾ പോൽ
കുളിരേകും മഴയുടെ ഈണങ്ങൾ പോൽ
അറഞ്ഞിട്ടും അറിയാതെ പോയൊരിഷ്ടം..

ഒരു മയിൽപീലിപോൽ കരുതിടുന്ന
മൃദുല സ്പർശങ്ങളാൽ തലോടിടുന്ന
തളിരിടും ഓർമ്മകൾ നിറഞ്ഞിടുന്ന
മൃദു മന്ദഹാസം പോലൊരിഷ്ടം..

പറയാതെ പോയൊരു തെന്നൽ പോലെ
തെളിവാർന്ന നിറവേകും നിലാവ് പോലെ
മണമേകും ചൊടിയുള്ള പൂവ് പോലെ
ഞാൻ കൊതിക്കുന്ന നഷ്ട്ട സ്വപ്നം..


ജിനേഷ് പനമണ്ണ

Friday, 22 July 2016

മരണം

മരണം

മരണം ഇന്നും നാളെയും പ്രതീക്ഷിക്കാം..
അപ്രതീക്ഷിതമായും കടന്നുവന്നേക്കാം..

പ്രഭാതത്തിലെ സവാരിക്കിടയിലും
ജീവിത യാത്രക്കിടയിലും
കടന്നു വന്നേക്കാം..

സ്വയം ജീവിക്കാൻ മറന്ന്
മറ്റുളവർക്കുവേണ്ടി ജീവിക്കുമ്പോഴും
കടന്നുവന്നേക്കാം..

ചിലരതിനെ തേടിപ്പിടിക്കുന്നു
ചിലരതിനെ ഭയക്കുന്നു..

എന്നാലും അത് സംഭവിക്കും
കാരണം
മരണത്തിന് മരണമില്ല്യ..


ജിനേഷ് പനമണ്ണ

കൊറോണ

ഒറ്റ ദിവസം ആയിരം രോഗബാധിതർ എങ്ങനെ കൂടാതിരിക്കും നല്ല പ്രോത്സാഹനമല്ലേ... @appoppanthadiofficial  #covid19 #kerala ...