Tuesday, 26 July 2016

കളിതോഴി

കളിതോഴി

ഓർമകളുടെ ഇടവഴിയിൽ
ഒരു പിടി മണമുള്ള പൂക്കൾ..
ബാല്യത്തിന്റെ കുസൃതികളോ
അതോ അവളുടെ കൂട്ടോ..?
കൊറിച്ചെടുത്ത കടലകൾ
അതിലുമതികം ഇണക്കങ്ങൾ
പിണക്കങ്ങൾ പരിഭവങ്ങൾ
ഇന്നലെ കഴിഞ്ഞപോൽ..

വരതീർക്കും ചിത്രങ്ങൾക്ക് 
നീ നിറങ്ങൾ പകരുമ്പോൾ 
എന്റെ രചനകളിലെ 
നിറങ്ങളാണ് നീ തോഴി..

ഒപ്പം നടന്നും ഓടിക്കളിച്ചും
പങ്കിട്ടെടുത്തും പങ്കാളിയായ്
വിട്ടുകൊടുത്തും തട്ടിയെടുത്തും
പ്രിയപ്പെട്ടവളായി നീ തോഴി

ഒരു കുഞ്ഞ് കല്ല്‌ കൊണ്ട്
ഞാൻ തീർത്ത വേദന
നിന്നിലിനിയും ഉറങ്ങാതിരിപ്പു?
എനിക്കറിയില്ല എൻതോഴി..

ഇടക്കുള്ള വിരഹങ്ങൾ 
നിശബ്ദത മൗനവും
സൗഹൃദ മഴയുടെ
ഇടിനാദമായ് മാറവേ
ഇണങ്ങിയും പിണങ്ങിയും
നാം തീർത്ത ഓർമകൾ
ഞാൻ അലിയും വരെ
എന്നിലുണ്ടാകുമോ ?


ജിനേഷ് പനമണ്ണ

No comments:

Post a Comment

കൊറോണ

ഒറ്റ ദിവസം ആയിരം രോഗബാധിതർ എങ്ങനെ കൂടാതിരിക്കും നല്ല പ്രോത്സാഹനമല്ലേ... @appoppanthadiofficial  #covid19 #kerala ...