കറുപ്പും വെളുപ്പും
കറുപ്പും വെളുപ്പും
രണ്ടു നിറങ്ങൾ..
രണ്ടു പ്രതീകങ്ങൾ..
ശാന്തിയുടെ അശാന്തിയുടെ
നന്മയുടെ തിന്മയുടെ
ഹിംസയുടെ അഹിംസയുടെ
കറുത്തവൻ അടിമ
പുലയൻ കാട്ടാളൻ
വെളുത്തവൻ യജമാനൻ
തമ്പുരാൻ അധികാരി
നിറത്തിന്റെ രാഷ്ട്രീയം
ഇവിടെ തുടങ്ങുന്നു
ഈ നിറങ്ങളിൽ
പുലയൻ പണിയെടുക്കുന്ന
കറുത്തമണ്ണിൽ നിന്നും കിട്ടുന്ന
വെളുത്ത ചോറ് യജമാനൻ
ഉണ്ണുന്നു സമൃദ്ധമായി..
പുലയന്റെ കുടിലിനെ
ചെറ്റകുടിലെന്ന് വിളിച്ചു
അവനെ ചെറ്റ എന്നും
പുലയന്റെ മകൻ അവനു
പുലയാടിമകനായി
തെറിയുടെ രാഷ്ട്രീയവും
ഇവിടെ തുടങ്ങുന്നു
ഈ നിറങ്ങളിൽ
കറുപ്പ് എന്നും ദുഃഖസൂചകം
അസത്യത്തിന്റെ പ്രതീകം
ബ്ലാക്ക്മണി ബ്ലാക്ക്മാർക്ക്
ബ്ലാക്‌ഗോൾഡ് ബ്ലാക്ക്ഫയൽ
വെളുപ്പ് എന്നും സന്തോഷം
വെള്ളക്കൊടി വെള്ളപ്രാവ്
വെള്ളകുതിര വെള്ളകല്ല്
എന്ന് അവസാനിക്കുന്നുവോ
ഈ നിറത്തിന്റെ രാഷ്ട്രീയം
അന്ന് അവസാനിക്കും
ഈ തെറിയുടെ രാഷ്ട്രീയം
ജാതീവ്യവസ്ഥയുടെ കള്ളക്കളി
ജിനേഷ് പനമണ്ണ
No comments:
Post a Comment