Wednesday, 27 July 2016

ചിത്രശലഭവും അപ്പൂപ്പൻതാടിയും

ചിത്രശലഭവും അപ്പൂപ്പൻതാടിയും

ഭൂമിയിലെ മനോഹരമായ 
കാഴ്ചകളിലൊന്നാണ് ചിത്രശലഭങ്ങൾ.....
അവളുടെ ഭംഗിയുള്ള 
കുഞ്ഞു ചിറകിനുള്ളിൽ 
വർണങ്ങളുടെ വസന്തം 
തന്നെ കാണാം നമുക്ക്.

തൂവെള്ള താടികണക്കെ
നേർത്ത രോമങ്ങളാൽ അപ്പൂപ്പൻതാടി......
ഒഴുകിയെത്തുന്ന കുഞ്ഞു
ഓർമതൻ ചെപ്പിലൊളുപ്പിച്ച 
അവന്റെ ഉടലിൽ 
പൂത്തിരിയുടെ പ്രഭകാണാം

അപ്പൂപ്പൻതാടിയും ചിത്രശലഭവും 
തമ്മിൽ ആർക്കും അറിയാത്ത
ആരും അറിയാതെ 
പോയൊരു ബന്ധമുണ്ട്..

ചിത്രശലഭങ്ങൾ ചിറകടിച്ചു 
കൊണ്ടേ ഇരിക്കും
അവനെ തേടിയുള്ള 
യാത്രകളിലെ വിശ്രമ 
വേളയിലെ ദാഹമകറ്റലാണ്
അവയുടെ തേൻ നുകരൽ

അപ്പൂപ്പൻതാടികൾ 
പറന്നുകൊണ്ടേയിരിക്കും
അവളെ തേടിയുള്ള 
യാത്രയിൽ വഴി
ചോദിക്കുവാനാണ് അവൻ 
നമ്മുക്ക് അരികിലെത്തുന്നത്

ഓരോ ചിത്രശലഭവും 
അപ്പൂപ്പൻ താടിയും 
കണ്ടു മുട്ടുന്നത് വരും 
ജന്മങ്ങളിൽ ഒരുമിക്കുവാനാണ് 
ഒരേ വയറ്റിൽ ജന്മമെടുക്കാൻ
ഓരോരോ ചിത്രശലഭവും 
അപ്പൂപ്പൻ താടിയും പരസ്പരം 
തിരഞ്ഞു കൊണ്ടിരിക്കും
സാഹോദര്യത്തിന്റെ 
മാധുര്യം നുണയാൻ...


ജിനേഷ് പനമണ്ണ

No comments:

Post a Comment

കൊറോണ

ഒറ്റ ദിവസം ആയിരം രോഗബാധിതർ എങ്ങനെ കൂടാതിരിക്കും നല്ല പ്രോത്സാഹനമല്ലേ... @appoppanthadiofficial  #covid19 #kerala ...