മതം
മാറ്റമില്യാത്തത് മാറ്റത്തിനാണെകിൽ
മാറുന്നതൊന്നാണ് മതം..
പ്രസവിച്ചു വീണ കുഞ്ഞിനെ
വാങ്ങുന്ന കൈയൊന്നു
മാറിയാൽ മാറുന്ന മതം..
സ്കൂളിൽ ചേർക്കുമ്പോൾ
അച്ഛന്റെ നാക്കൊന്നു
പിഴച്ചാൽ മാറുന്ന മതം..
തിരിച്ചറിവിന്റെ പ്രായം
എത്തുമ്പോൾ ഇഷ്ടമുള്ളത്
തിരഞ്ഞെടുത്തു മാറുന്ന മതം..
തൊപ്പി ഇട്ടാൽ നബിയായ്
കാവി ഉടുത്താൽ രാമനായ്
കൊന്ത ഇട്ടാൽ യേശുവായ്
അങ്ങനെ ചില ചില
ബിംബങ്ങളാൽ മാറുന്ന മതം..
മാറുന്ന മതത്തിനു വേണ്ടി
മാറ്റം ഇല്യാത്ത മനുഷ്യൻ
പടവെട്ടുന്നു മുറിവേൽകുന്നു..
രക്തം കണ്ടു ഭയക്കുന്നു
ഒരേ നിറം ഒരേ വികാരം..
എന്നാലും അവൻ പടവെട്ടും
തന്റെ മതത്തിനായി മത ധർമത്തിനായി..
മതം മാറിയിട്ടും
മനുഷ്യനെന്തേ മാറാത്തേ..?
ജിനേഷ് പനമണ്ണ
No comments:
Post a Comment