Wednesday, 27 July 2016

പൊൻപ്രഭ

പൊൻപ്രഭ

കത്തി നിൽക്കുന്ന പൊൻപ്രഭ വെളിച്ചമേ 
എങ്ങോ മായുവാൻ തിടുക്കമാണോ
എന്തേ നീ എന്നിൽ നിന്നകന്നിരിപ്പൂ
ഒന്നുമേ പറയാതെ മറഞ്ഞിരിപ്പൂ..

നിൻ പ്രഭതൻ നറുമണം നുണഞ്ഞതേറെ
വറ്റാതെ തളരാതെ ലഭിച്ചതേറെ
ഇനിയും എനിക്ക് ലഭിക്കുവാനേരെ

നിലാവിന്റെ കുളിർ പോലെ
പൊഴിയുന്ന വിരൽത്തുമ്പിൻ
കുഞ്ഞു കൈകളിൽ നിൻ  
സൗഹൃദം ഞാൻ കൊത്തിപ്പൂ

അമ്മതൻ വാത്സല്യ 
താരാട്ടുപാട്ടു പോലൊഴുകുന്ന 
അമൃതിന്റെ മാധുര്യം നീ 
എനിക്കായ് തരൂ..

കുസൃതികുടുക്കയായ് നീ 
മാറും ക്ഷണികമാം 
നിമിഷങ്ങൾ കൊതിയോടെ 
ഓർക്കുന്നു നിൻ ഭാവമാറ്റം..

വഴികാട്ടും ദീപമായ് 
മാറും നേരത്തും 
നിൻ കണ്ണിൽ കാണുന്നു
സ്നേഹവും കരുതലും..

എല്ലാം മറന്നൊരു പുതിയൊരു
ജ്വാലയായ് പൂർണ പ്രഭയാൽ
ജ്വലിക്കുവാൻ ആകുമോ..?


ജിനേഷ് പനമണ്ണ

No comments:

Post a Comment

കൊറോണ

ഒറ്റ ദിവസം ആയിരം രോഗബാധിതർ എങ്ങനെ കൂടാതിരിക്കും നല്ല പ്രോത്സാഹനമല്ലേ... @appoppanthadiofficial  #covid19 #kerala ...